മേപ്പയ്യൂർ: ജില്ല വോളിബാൾ അസോസിയേഷനും എ.ബി.സി വിളയാട്ടൂരും സംഘടിപ്പിക്കുന്ന ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് ഡിസംബർ 10ന് വിളയാട്ടൂരിൽ നടക്കും. നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ ഓടയിൽ ഉദ്ഘാടനം ചെയ്തു. കെ. സമീർ അധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രബാബു, വി.ടി. അമീറുദ്ദീൻ, പി. സമീർ, എം.എം. അബ്ദുല്ല, കെ.കെ. ശിവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. ഷെൽവി (ചെയർ.) കെ. സമീർ (കൺവീനർ) പി.സമീർ (ട്രഷ). സി.പി.ഐ അരിക്കുളം ലോക്കൽ സമ്മേളനം മേപ്പയ്യൂർ: അരിക്കുളം വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം പണിയണമെന്നും പഞ്ചായത്തിലെ പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തി അരിക്കുളം റവന്യൂ വില്ലേജ് രൂപവത്കരിക്കണമെന്നും സി.പി.ഐ അരിക്കുളം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല കൗൺസിൽ അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. കാരയാട് കുഞ്ഞികൃഷ്ണൻ, കെ.കെ. രവീന്ദ്രൻ, സുരേഷ് കല്ലങ്ങൽ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. വി.പി. കുഞ്ഞനന്തൻ നായർ പതാക ഉയർത്തി. കെ.കെ. ബാലൻ, ഇ. കുഞ്ഞിരാമൻ, യൂസഫ് കോറോത്ത്, എം.എം. സുധ, ഇ. രവീന്ദ്രൻ, ഇ. രാജൻ, ധനേഷ് കെ.എം, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി. ബിജു ലോക്കൽ സെക്രട്ടറിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.