കൊടിയത്തൂര്‍: സർവിസ് സഹകരണ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത ഫാര്‍മേഴ്സ് ക്ലബ് കൊടിയത്തൂര്‍ കുറ്റിപ്പൊയില്‍ പാടത്ത് നെല്‍കൃഷി ഇറക്കി. ബാങ്കിന് കീഴില്‍ രൂപവത്കരിച്ച എട്ട് ഫാര്‍മേഴ്സ് ക്ലബുകളിലൂടെ തരിശായ കൃഷിഭൂമി ഏറ്റെടുത്ത് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് നെല്‍കൃഷി നടത്തുന്നത്. ഈ രീതിയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് അരിയാക്കി വിതരണം ചെയ്യുകയാണ് പതിവ്. ഞാറു നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സാറ കുറുങ്ങോട്ട്, ചേറ്റൂര്‍ മുഹമ്മദ്, സാബിറ തറമ്മൽ, കൃഷി അസിസ്റ്റൻറ് അബ്ദുൽ സത്താർ, നാസര്‍ കൊളായി, ഫാര്‍മേഴ്സ് ക്ലബ് അംഗങ്ങളായ അബ്ദുല്ലക്കോയ, അഹമ്മദ്കുട്ടി തറമ്മൽ, റസാഖ് ചാലക്കൽ, ഫാത്തിമ, എം.എ. അബ്ദുറഹിമാന്‍ ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.