കൊടുവള്ളി: വിദ്യാർഥികളെ സമൂഹ നന്മക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കൊടുവള്ളി ഡിവിഷെൻറ ആഭിമുഖ്യത്തിൽ എക്സലൻറ് മീറ്റ് സംഘടിപ്പിക്കും. എട്ട് വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. സംസ്ഥാന സമിതി അംഗം ഇ. സുൽഫി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. നിസാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സി.പി. ബഷീർ (ജന. കൺ), കെ.എം.സി. റസാഖ്, (ജോ. കൺ). പാചക തൊഴിലാളി കുടുംബസംഗമം കൊടുവള്ളി: സംസ്ഥാന കുക്കിങ് വർക്കേഴ്സ് അസോസിയേഷൻ കൊടുവള്ളി മേഖല കുടുംബസംഗമം ഉദ്ഘാടനവും ധനസഹായ വിതരണവും കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ. സുബൈർ നേതാക്കളെ ആദരിച്ചു. നൗഷാദ് ചൊക്ലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ, ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ്, ബാപ്പു വാവാട്, സംസ്ഥാന പ്രസിഡൻറ് ഹാരിസ് കൊട്ടാരം, സെക്രട്ടറി അഷ്റഫ് വല്ലനാട് എന്നിവർ സംസാരിച്ചു. കെ.കെ.സി. അബൂബക്കർ സ്വാഗതവും കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. എളേറ്റില്‍ വട്ടോളി ബസ്സ്റ്റാൻഡിൽ വിളക്കണഞ്ഞു കൊടുവള്ളി: എളേറ്റില്‍ വട്ടോളി ബസ്സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് മാസങ്ങളായി. വിളക്കുകൾ കത്താത്തത് കാരണം രാത്രികാലങ്ങളില്‍ യാത്രക്കാരും വ്യാപാരികളും പ്രയാസപ്പെടുന്നു. ഒറ്റക്ക് ബസ്സ്റ്റാൻഡിലേക്ക് യാത്രക്കാർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. രാത്രി 10 കഴിഞ്ഞാല്‍ സ്റ്റാൻഡും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാണ്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കാൻ നടപടികൾ ഇല്ലാതെ പോവുകയാണ്. പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.