ആംബുലൻസ് സർവിസ്

മുക്കം: അനാഥശാല സ്ഥാപകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന വി. മൊയ്തീൻകോയ ഹാജിയുടെ പേരിൽ ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ ആരംഭിച്ചു. നിർധനർക്ക് ആംബുലൻസ് സൗകര്യം തികച്ചും സൗജന്യമായിരിക്കും. ഓർഫനേജ് ജനറൽ സെക്രട്ടറി വി. മോയിമോൻ ഹാജിയിൽനിന്ന് താക്കോൽ സ്വീകരിച്ച് ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, കൗൺസിലർ വിജയൻ, പി.അബ്ദു, സി. മൂസ, വി. അബ്ദുള്ളക്കോയ, എൻ.കെ. അബ്ദുറഹിമാൻ, ജലീൽ കേലംപറ്റ, വി. മരക്കാർ, റഫീഖ് മാളിക, എം. ഹമീദ്, കെ.എം. അബ്ദുസലാം, കെ.കെ. അബ്ദുൽ മജീദ്, വി. ഉമ്മർക്കോയ, വി. ഹസ്സൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.