തീരദേശ വീടുകൾക്ക്​ നികുതി ഇളവ്​ നൽകണം^'മിക്​ത്ര'

തീരദേശ വീടുകൾക്ക് നികുതി ഇളവ് നൽകണം-'മിക്ത്ര' കോഴിക്കോട്: തീരദേശ നിയന്ത്രണ പരിപാലന നിയമത്തി​െൻറ പരിധിയിൽ വരുന്ന ഗ്രാമങ്ങളിൽ താൽക്കാലിക അനുമതി നൽകിയ വീടുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൂന്ന് ഇരട്ടി നികുതി ചുമത്തുന്നത് ഒഴിവാക്കണമെന്ന് മലബാർ കോസ്റ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് റിസർച്ച് ആൻഡ് ആക്ഷൻ (മിക്ത്ര) ആവശ്യപ്പെട്ടു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മിക്ത്ര പ്രസിഡൻറ് മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.പി. ഹംസ, പി.പി. ഉണ്ണി, പി.പി. ബാലൻ, കലന്തൻ, പി.പി. കേശവൻ, എം.വി. സാമി (മത്സ്യബന്ധനം), ടി.പി. അബ്ദുല്ലക്കോയ, കെ.കെ. മുഹമ്മദലി, കെ.കെ. ആലിക്കോയ (മത്സ്യവിതരണം), പി.പി. യൂസഫ് (ഉൾനാടൻ മത്സ്യബന്ധനം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. മിക്ത്ര എക്സി. ഡയറക്ടർ ബേബി ജോൺ 'മത്സ്യത്തൊഴിലാളി ദിന ചിന്തകൾ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. സെക്രട്ടറി എം.പി. മൊയ്തീൻകോയ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹറ മെഹബൂബ്, സത്യനാഥൻ മാടഞ്ചേരി, റസീന ഷാഫി, അഫ്സ മനാഫ്, ശാഹിദ താവണ്ടി, ശ്രീജ കണ്ടിയിൽ, പി. ശാന്തകുമാർ, പി.വി. അബ്ദുൽ അസീസ്, എം.പി. അബ്ദുമോൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.