കോഴിക്കോട്: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പരിസ്ഥിതിലോല പ്രദേശത്ത് വാട്ടർ തീം പാർക്ക് സ്ഥാപിച്ച് സർക്കാറിനെയും നിയമങ്ങളെയും വെല്ലുവിളിച്ച എം.എൽ.എ പി.വി. അൻവറിനെതിരെ നിയമനടപടി സ്വീകരിച്ച് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബി.കെ. പ്രേമൻ ആവശ്യപ്പെട്ടു. താമരശ്ശേരി മുൻസിഫ് കോടതി ഉടൻ യാഥാർഥ്യമാക്കണം കോഴിക്കോട്: മതിയായ തസ്തികകൾ സൃഷ്ടിച്ച് താമരശ്ശേരി മുൻസിഫ് കോടതി ഉടൻ യാഥാർഥ്യമാക്കണമെന്ന് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഒാർഗനൈസേഷൻ (കെ.സി.ജെ.എസ്.ഒ) യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ അനുമതി ലഭിക്കുകയും നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ എത്തുകയും ചെയ്തെങ്കിലും പ്രധാന തസ് തികകൾ അനുവദിച്ചുകിട്ടാത്തതിനാലാണ് കോടതി വൈകുന്നത്. ശമ്പള പരിഷ്കരണ ഉത്തരവിലെ അവ്യക്തത മൂലം നിഷേധിക്കപ്പെട്ട റേഷ്യോ പ്രമോഷൻ, ആവശ്യമായ ഫെയർ കോപ്പി സൂപ്രണ്ട് തസ്തികകൾ എന്നിവയും ഉടൻ അനുവദിക്കണെമന്ന് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ബൈജു അധ്യക്ഷത വഹിച്ചു. എ. പ്രശാന്ത്, ഇ.ടി. ലതീഷ് കുമാർ, എം.കെ. സത്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. മനോഹരൻ (പ്രസി), കെ. ബിജുമോൻ (സെക്ര), കെ.എം. നജ്ബീർ, പി.സി. വിനോദ് (വൈ. പ്രസി), വി.പി. നദീർ, ബി. പ്രിയ (ജോ. സെക്ര), ഇ.പി. മൊയ്തീൻ (ട്രഷ), പി.പി. വർഗീസ് (ഒാഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.