മത്സരിച്ചോടുന്നതിനിടെ കാറിലിടിച്ച സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞു

ഫറോക്ക്: മത്സരിച്ചോടുന്നതിനിടെ കാറിലിടിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞു. ചുങ്കത്തെ സ്വകാര്യ ആശുപത്രിക്കു മുൻവശം തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യ ബസ് ആശുപത്രിയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറി​െൻറ പിൻവശം ഇടിച്ചുതകർത്തു. തൃശൂരിൽനിന്ന് കോഴിക്കോേട്ടക്ക് പോവുകയായിരുന്ന സാസ്ത ബസാണ് അപകടമുണ്ടാക്കിയത്. കാറിലുണ്ടായിരുന്ന വീട്ടമ്മക്ക് കാലിനു പരിക്കേറ്റതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസി​െൻറ വരവു കണ്ട് റോഡരികിലുള്ള ആളുകളും വാഹനങ്ങളും അവസരോചിതമായി മാറിയതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.