കോഴിക്കോട്: പട്ടികജാതി വികസന വകുപ്പ് പാവപ്പെട്ട പട്ടികജാതി പെൺകുട്ടികൾക്കായി പുതിയ സാമൂഹിക സുരക്ഷ പദ്ധതി നടപ്പാക്കുന്നു. ലൈഫ് ഇൻഷുറൻസ് കോർപറേഷനുമായി ചേർന്ന് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. പെൺകുട്ടികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം 2017 ഏപ്രിൽ ഒന്നു മുതൽ ജനിച്ച പെൺകുട്ടികൾക്ക് ലഭിക്കും. പദ്ധതി പ്രകാരം 18 വയസ്സ് പൂർത്തിയാകുന്ന മുറക്ക് മൂന്നു ലക്ഷം രൂപ ലഭിക്കും. ഇതിനായി വകുപ്പ് 1,38,000 രൂപ നാല് ഇൻസ്റ്റാൾമെൻറുകളായി എൽ.ഐ.സിയിൽ അടക്കും. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ഗ്രാമപഞ്ചായത്ത് /നഗരസഭ തലത്തിൽ പ്രവർത്തിക്കുന്ന എസ്.സി പ്രമോട്ടർമാർ എന്നിവരിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.