നാടറിയാനവരെത്തി

വടകര: നാടറിയൽ സർവേ നടത്താൻ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ രംഗത്ത്. നഗരസഭയിലെ 19ാം വാർഡ് കേന്ദ്രീകരിച്ചാണ് നാടറിയൽ സർവേ നടത്തിയത്. ആരോഗ്യ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ശുചിത്വമേഖലയിൽ വാർഡിലെ വിവരങ്ങൾ ശേഖരിക്കുകയും അതി​െൻറ അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് സർവേ നടത്തിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോർട്ട് വാർഡ് കൗൺസിലർക്കും മുനിസിപ്പാലിറ്റി അധികൃതർക്കും കൈമാറുമെന്ന് േപ്രാഗാം ഓഫിസർ അബ്ദുൽ സമീർ അറിയിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ഇ. അരവിന്ദാക്ഷൻ സർവേ നടപടി ഉദ്ഘാടനംചെയ്തു. വളണ്ടിയർ ലീഡർമാരായ ധ്യാൻ ദേവ്, വിഷ്ണുമായ, സൂര്യ കിരൺ, സാന്ദ്ര ജെ. ആനന്ദ് എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകരും വിദ്യാർഥികളെ അനുഗമിച്ചു. മുന്നൂറോളം വീടുകൾ കേന്ദ്രീകരിച്ച് സർവേ നടത്താൻ കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.