മരുന്ന് മാറിക്കൊടുത്ത സംഭവം: കുറ്റക്കാരെ സസ്പെൻഡ് ചെയ്യണം- -യൂത്ത്‌ലീഗ് നാദാപുരം: ഗവ. ആശുപത്രിയിൽ അഡ്മിറ്റു ചെയ്ത കുട്ടിക്ക് മരുന്നുമാറിക്കൊടുത്ത സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാരെ സസ്പെൻഡ് ചെയ്യണമെന്നു നാദാപുരം നിയോജകമണ്ഡലം യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. ഇതു സംബന്ധമായി ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. വയറ്റിൽ കഴിക്കേണ്ട മരുന്നിനുപകരം വേദനക്കും മറ്റും പുറമേ പുരട്ടുന്ന ടെർപൻറ് കുടിക്കാൻ കൊടുത്തതിെൻറ ഭാഗമായി ശക്തമായ ഛർദിയും വയറിളക്കവും പിടിപെട്ട് നാലു ദിവസമായി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ രക്ഷിതാവിൽനിന്നു കഴിഞ്ഞദിവസം ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് ഉദ്യോഗസ്ഥർ വന്നു മൊഴിയെടുത്തിരുന്നു. ജീവനക്കാരെ സസ്പെൻഡ് ചെയ്യാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ യൂത്ത്‌ലീഗ് ജനറൽ കെ.കെ. നവാസ് യോഗം ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് പി.വി. നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. കെ.കെ.സി. ജാഫർ, അൻസാർ ഓറിയോൻ, ഇ. ഹാരിസ്, നൗഷാദ് ചെക്യാട്, കെ.വി. അർഷാദ്, എം.കെ. സമീർ, കെ.കെ. അഷ്‌റഫ് , തൽഹത്ത് വളയം, സി. ഫാസിൽ, കെ.പി. അമീർ, എഫ്. റിയാസ്, വി.വി. സഫീർ, മുഹമ്മദ് റഹ്‌മാനി, അർശിദ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.