ഇന്ദിര ഗാന്ധി ജന്മശതാബ്​ദി

കുറ്റ്യാടി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദി നരിക്കൂട്ടുംചാൽ ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എസ്.എസ്. അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. കെ.കെ. രവീന്ദ്രൻ, പി.പി. ദിനേശൻ, കെ. സുനിൽകുമാർ, എൻ.സി. സുനി, അമൃത് ബാബു എന്നിവർ സംസാരിച്ചു. 'സി.പി.എം ഓഫിസില്‍ കരി ഓയില്‍ പ്രയോഗം അപലപനീയം' വേളം: കാക്കുനിയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെ നടന്ന കരിഓയില്‍ പ്രയോഗം അപലപനീയമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല. ഇരുട്ടി​െൻറ മറവില്‍ എന്ത് തോന്ന്യാസവും കാണിച്ച് രക്ഷപ്പെടാമെന്നു കരുതിയവരാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടി​െൻറ ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവൃത്തി. ജാഗ്രത സമിതി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ അവസരോചിതമായ ഇടപെടലാണ് രംഗം വഷളാവാതെ നോക്കിയത്. പ്രതികളെ എത്രയും പെെട്ടന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാട്ടുകാര്‍ ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഓഫിസ് അദ്ദേഹം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.