തിരുവള്ളൂർ: നാലു ദിവസമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലാമേള സമാപിച്ചു. യു.പി ജനറൽ വിഭാഗത്തിൽ വില്യാപ്പള്ളി യു.പി സ്കൂൾ ജേതാക്കളായി. മയ്യന്നൂർ എം.സി.എം യു.പി സ്കൂൾ രണ്ടാം സ്ഥാനവും കീഴൽ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ്, കടമേരി ആർ.എ.സി എന്നിവ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. കടമേരി ആർ.എ.സി രണ്ടാം സ്ഥാനം നേടി. വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി. സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ കീഴൽ യു.പി സ്കൂൾ ജേതാക്കളായി. വില്യാപ്പള്ളി യു.പി സ്കൂൾ രണ്ടാം സ്ഥാനവും കീഴൽ ഡി.വി.യു.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവം എൽ.പി വിഭാഗത്തിൽ മേമുണ്ട ചിറവട്ടം എൽ.പി സ്കൂൾ ജേതാക്കളായി. കടമേരി എം.യു.പി സ്കൂൾ, കാർത്തികപ്പള്ളി എൻ.എം.എൽ.പി സ്കൂൾ എന്നിവ രണ്ടാം സ്ഥാനവും ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കടമേരി എം.യു.പി സ്കൂളിനാണ് ഒന്നാം സ്ഥാനം. വള്ള്യാട് യു.പി സ്കൂൾ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ എന്നിവ രണ്ടാം സ് ഥാനവും കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കടമേരി ആർ.എ.സി, വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ് എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. എ.ഇ.ഒ എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. എഫ്.എം. മുനീർ, എം. അജിത കുമാരി എന്നിവർ സംസാരിച്ചു. ഭക്ഷ്യ വിഷബാധ നൂറോളം പേർക്ക്; മെഡിക്കൽ ക്യാമ്പ് നടത്തി തിരുവള്ളൂർ: ഗൃഹപ്രവേശം നടന്ന വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് വയറിളക്കവും ഛർദിയും പിടിപെട്ട നൂറോളം പേർ ചികിത്സ നേടി. കഴിഞ്ഞ ദിവസമാണ് തിരുവള്ളൂർ ടൗണിനടുത്തുള്ള വീട്ടിലെ ചടങ്ങിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച 25ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ഉസ്മാൻ രോഗികളെ പരിശോധിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. ബാലൻ, എഫ്.എം. മുനീർ, ഡി. പ്രജീഷ്, പി.എം. ബാലൻ എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ കിണറുകളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സി.പി. ശിവദാസൻ, എ.ടി. മൊയ്തി, നന്ദകുമാർ, എൻ. അബ്ദുൽ സലാം, േപ്രമവല്ലി, സിൻസി പോൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.