കക്കോടി: അകലാപ്പുഴയെ അടുത്ത തലമുറക്ക് കാണാനും കൈമാറാനും നാട്ടുകാർ ഒന്നിച്ചിറങ്ങി. വിവിധ ഭാഗങ്ങളിൽനിന്നായി അകലാപ്പുഴയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിറഞ്ഞതോടെയാണ് നാട്ടുകാരുടെ ഇടപെടൽ. പൂനൂർപുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കക്കോടി പഞ്ചായത്ത് പരിധിയിൽ പുഴയിൽനിറഞ്ഞ മാലിന്യങ്ങൾ ജനകീയ കൂട്ടായ്മയിലൂടെ നീക്കിത്തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും മാലിന്യങ്ങൾ ഏറെ ഒലിച്ചെത്തുകയാണ്. ചെറുകുളം മുക്കം കടവ് ഭാഗത്ത് പുഴയിൽ നിന്ന് ഞായറാഴ്ച മാത്രം 60 ചാക്കുകളിലേറെയായി ഒരു ലോഡ് നിറയെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ടയർ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് ഇവയിലേറെയും. മാലിന്യം വേങ്ങേരി നിറവ് പ്രവർത്തകർക്ക് ൈകമാറി. വെസ്റ്റ് ബദിരൂർ ഇ.എം.എസ് ചാരിറ്റബിൾ സെസൈറ്റി, ചെറുകുളത്തെ മുക്കം കടവ് െറസിഡൻറ്സ് അസോസിയേഷൻ, വിവിധ സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ നാട്ടുകാർ രൂപവത്കരിച്ച അകലാപ്പുഴ സംരക്ഷണ സമിതി ആഭിമുഖ്യത്തിലായിരുന്നു മാലിന്യം നീക്കൽ. സമിതി ആരംഭിച്ച അകലാപ്പുഴ മാലിന്യമുക്ത കാമ്പയിൻ ഭാഗമായാണ് പരിപാടി. കക്കോടി പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ മാലിന്യം നീക്കൽ ഉദ്ഘാടനം ചെയ്തു. അകലാപ്പുഴ സംരക്ഷണ സമിതിയുടെ ഒൗദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വാർഡംഗം പി. ഉണ്ണികൃക്ഷ്ണൻ അധ്യക്ഷത വഹിച്ചു. നിറവ് വേങ്ങേരി കോഒാഡിനേറ്റർ ബാബു പറമ്പത്ത്, പൂനൂർ പുഴ സംരക്ഷണ സമിതി സെക്രട്ടറി എ. ബാലരാമൻ എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി സുജീഷ് വയപ്പുറത്ത് സ്വാഗതവും പ്രസിഡൻറ് എ.പി. ഷാജി കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.