കക്കോടി: െഎ.ഡി.സി താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ സ്വയം സഹായസംഘങ്ങളുടെ വാർഷികാഘോഷം നടത്തി. പരിപാടി എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ബോധി, നന്മ, സാഗര സ്വയംസഹായ സംഘങ്ങളുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സെമിനാർ, ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു. ചെറുകിട വ്യവസായ സംരംഭക പ്രദർശനവും കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് ഒരുക്കി. മധ്യപ്രദേശ് ഒാഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലഫ്റ്റനൻറ് പദവി ലഭിച്ച പ്രഫ. ആരഭി നെല്യാട്ട്, അധ്യാപകനായ കെ. ഗോപാലൻ, മികവിന് അംഗീകാരം നേടിയ വിദ്യാർഥികളായ സൗരവ് എം. കല്യാൺ, ആൻസിന ശിവാനന്ദ് എന്നിവരെ എം.കെ. രാഘവൻ എം.പി ചടങ്ങിൽ ആദരിച്ചു. കക്കോടി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബോധി സ്വയം സഹായ പ്രസിഡൻറ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ, താമരശ്ശേരി െഎ.ഡി.സി ഡയറക്ടർ കെ.കെ.എം ഹനീഫ, പി. സുനീജ എന്നിവർ സംസാരിച്ചു. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം േബ്ലാക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ, വാർഡ് അംഗം സുഷമ, അഡ്വ. സി.ടി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ടി.ടി. ശിവാനന്ദൻ സ്വാഗതവും ഇ.എം. സ്വാമിക്കുട്ടി നന്ദിയും പറഞ്ഞു. PADAM: KAKKODI 10 െഎ.ഡി.സി താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ കക്കോടിയിൽ നടന്ന സ്വയം സഹായസംഘ വാർഷികാഘോഷത്തോടനുബന്ധിച്ച് മധ്യപ്രദേശ് ഒാഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽനിന്ന് ലഫ്റ്റനൻറ് പദവി ലഭിച്ച പ്രഫസർ ആരഭി നെല്യാട്ടിന് എം.കെ. രാഘവൻ എം.പി ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.