ക്ഷീരകര്‍ഷക സംഗമം

കൊയിലാണ്ടി: നടേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തില്‍ പന്തലായനി ബ്ലോക്കി​െൻറ സംഘടിപ്പിച്ചു. നഗരസഭ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, കേരള ഫീഡ്‌സ്, എഫ്.ബി.ഐ എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ കന്നുകാലി പ്രദര്‍ശനം, െഡയറി എക്‌സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, െഡയറി ക്വിസ്, ക്ഷീരകർഷകരെ ആദരിക്കല്‍ എന്നിവ നടന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ, വൈസ് പ്രസിഡൻറ്, സബീഷ് അലോക്കണ്ടി, ക്ഷീര വികസന വകുപ്പ് െഡപ്യൂട്ടി ഡയറക്ടര്‍ എം. ശോഭന, വി.കെ. അജിത, കെ. ലത, സി.കെ. ശ്രീകുമാര്‍, ക്ഷീരവികസന ഓഫിസര്‍ എസ്. ഹിത, ശ്രീധരന്‍, എം.സി. ശിവാനന്ദന്‍, കെ.എം. രാജീവന്‍, പി.വി. മാധവന്‍, ഖാദര്‍, ശേഖരന്‍ കൊല്ലാര, ടി.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മഠത്തില്‍ രവി സ്വാഗതവും എ. ദാമോദരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.