'നല്ല വായന, പഠനം, ജീവിതം'

ഉള്ള്യേരി: നല്ല വായന, പഠനം, ജീവിതം എന്ന തലക്കെട്ടില്‍ കക്കഞ്ചേരി ഗവ. യു.പി സ്കൂളില്‍ വിവിധ പരിപാടികള്‍ നടത്തി. മുഹമ്മദ്‌ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് നല്‍കിയ 100 പുസ്തകങ്ങള്‍ രാധാകൃഷ്ണന്‍ ഉള്ളൂര്‍ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ കെ. അബ്ദുല്ല, മാധവൻ, എ.കെ. ചിന്മയാനന്ദൻ, പി.വി. പ്രകാശൻ, സാവിത്രി, പി.സി. യൂസുഫ് എന്നിവര്‍ സംസാരിച്ചു. ഉള്ള്യേരിയില്‍ യു.ഡി.എഫില്‍ ഭിന്നത: നേതാക്കളെ അധിക്ഷേപിച്ചതിനെതിരെ ലീഗ് പരാതിനല്‍കി ഉള്ള്യേരി: യൂത്ത് കോണ്‍ഗ്രസി​െൻറ മണ്ഡലം നേതാവ് പഞ്ചായത്ത് ലീഗ് നേതാക്കളെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന് യു.ഡി.എഫില്‍ ഭിന്നത രൂക്ഷമായി. കഴിഞ്ഞ ദിവസം തെരുവത്ത് കടവില്‍ വെച്ച് നേതാക്കളെ പരസ്യമായി അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ലീഗ് അണികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രവര്‍ത്തകരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ ഇതുസംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ലീഗ് അടിയന്തരയോഗം ചേരുകയും കോൺഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ശനിയാഴ്ച യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്നെങ്കിലും ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ യൂത്ത് കോൺഗ്രസ് നേതാവ് തയാറാവാതിരുന്നതിനെ തുടര്‍ന്ന് അലസിപ്പിരിയുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്നണിസംവിധാനം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നറിയിച്ച് ലീഗ് നേതൃത്വം കോൺഗ്രസിനു കത്ത് നല്‍കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗി​െൻറ പഞ്ചായത്ത് പ്രസിഡൻറ് മത്സരിച്ച വാര്‍ഡില്‍ കോൺഗ്രസ് വിമതസ്ഥാനാര്‍ഥി മത്സരിച്ചത് ലീഗ് അണികളില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.