ചിത്രരചന ക്യാമ്പ് നടത്തി

പേരാമ്പ്ര: ചങ്ങരോത്ത് ഇന്ദിര ഗാന്ധി കൾചറൽ സ​െൻറർ ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആലോഷങ്ങളുടെ ഭാഗമായി വർണോത്സവം ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു. അംഗൻവാടി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഏകതാ കലാമഞ്ച് സംസ്ഥാന പ്രസിഡൻറ് കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു. കൾചറൽ സ​െൻറർ പ്രസിഡൻറ് സി.എച്ച്. സനൂപ് അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി ജില്ല പ്രസിഡൻറ് കെ. പ്രദീപൻ, ഇ.ടി. സരീഷ്‌, വാഴയിൽ ഹരീന്ദ്രൻ, ഉബൈദ് വാഴയിൽ, പ്രകാശൻ കന്നാട്ടി, ശൈലജ ചെറുവോട്ട്, എൻ.എസ്. നിധീഷ്, പി. ഹസീസ്, കെ. പുഷ്പരാജൻ , രവീന്ദ്രൻ, സി.എം. പ്രജീഷ്, സി.എച്ച്. ഹമീദ്, പി.കെ. ലിജു, നടുക്കണ്ടി ബാലൻ, അരുൺ പെരുമന, ശ്രീലേഷ് കുളിർമ, സി.എച്ച്. മൂസ, എൻ.കെ. അനൂപ്, ചന്ദ്രിക, എൻ.കെ. രാജീവൻ, പി.പി. പ്രകാശൻ, കമലാ രാജൻ എന്നിവർ സംസാരിച്ചു. അദ്നാൻ, ദേവപ്രയാഗ്, ശ്രീഹരി, ഫിയ മെഹറിൻ, അഫ്ന ഫാത്തിമ, സാരംഗ് പ്രകാശ്, ആദിത്യൻ, അമൻ അക്മൽ, സിദ്ധാർഥ്, മുഹമ്മദ് ഷെറിൻ ഷാഫി, യഥു കൃഷ്ണൻ, അഭിഷേക്, എന്നിവർ വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി. 'ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി സി.പി.ഐ നിലകൊള്ളും' പേരാമ്പ്ര: കേരളത്തിലെ ഇടത് സർക്കാർ എല്ലാ ഘടകകക്ഷികളുടെയും കൂട്ടായ പരിശ്രമത്തി​െൻറ ഫലമാണെന്നും അതിലെ തിരുത്തൽ ശക്തിയായി സി.പി.ഐ ഉണ്ടാവുമെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി. സന്തോഷ് കുമാർ. ചെറുവണ്ണൂർ ലോക്കൽ സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾ കോടികൾ ചെലവഴിച്ച് സമർഥമായി വിറ്റ വ്യാജ ഉൽപന്നമാണ് നരേന്ദ്ര മോദി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊയിലോത്ത് ഗംഗാധരൻ, എ.ബി. ബിനോയ്, രഘുപുരം രാധ, എ.കെ. ചന്ദ്രൻ, കെ. നാരായണക്കുറുപ്പ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.