എകരൂല്‍: ഇരു വൃക്കകളും തകര്‍ന്ന് ചികിത്സക്ക് ബുദ്ധിമുട്ടുന്ന പട്ടികജാതി യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. ഉണ്ണികുളം പഞ്ചായത്തിലെ 21-ാം വാര്‍ഡില്‍ ഇല്ലത്ത് രാമെൻറ മകന്‍ ചളുക്കില്‍ പുറായില്‍ സജിത് കുമാറാണ് (33) ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തുന്നത്. ഒന്നര വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് ചികിത്സ നടത്തവേയാണ് ഈ യുവാവിെൻറ രണ്ടു വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. മാതാപിതാക്കളടങ്ങുന്ന നാലംഗ നിര്‍ധന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു നിർമാണത്തൊഴിലാളിയായ ഈ യുവാവ്. നാല് സെൻറ് ഭൂമിയില്‍ വാസയോഗ്യമല്ലാത്ത കുടിലിലാണ് ഇവരുടെ താമസം. ഉടനെ വൃക്ക മാറ്റിവെക്കാനാണ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിർദേശം. യുവാവിന് വൃക്ക നല്‍കാന്‍ മാതാവ് സരോജിനി തയാറാണ്. ചികിത്സക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താന്‍ എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് (ചെയര്‍), സി. സോമസുന്ദരന്‍ (വർക്കിങ് ചെയര്‍), കെ.കെ.ഡി. രാജന്‍ (ജന. കണ്‍), എം. ബഷീർ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. പഞ്ചാബ് നാഷനല്‍ ബാങ്കിെൻറ ബാലുശ്ശേരി ശാഖയില്‍ 4321000100136225 (ഐ.എഫ്.എസ്.സി കോഡ് PUNB 0432100) നമ്പറില്‍ കമ്മിറ്റി ഭാരവാഹികളായ കെ.കെ.ഡി. രാജന്‍, സി. സോമസുന്ദരന്‍ എന്നിവരുടെ പേരില്‍ ജോയൻറ് അക്കൗണ്ട് തുടങ്ങി. ഫോണ്‍: 9446640109, 9946493803.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.