കോഴിക്കോട്: മാരക മയക്കുമരുന്ന് ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡ് (എല്‍.എസ്.ഡി) നഗരത്തില്‍നിന്നും വീണ്ടും പിടികൂടി. സ്കൂൾ-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പനക്ക് കൊണ്ടുവന്ന സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡിയുമായി വെള്ളിമാട്കുന്ന് തയ്യില്‍പുറായില്‍ ബൈത്തുസ്സഫയില്‍ ടി.പി. ഷഫാദിനെയാണ് (22) കസബ പൊലീസ് അറസ്റ്റുചെയ്തത്. യുവാവിൽനിന്ന് 750 മി.ഗ്രാം എല്‍.എസ്.ഡിയാണ് കണ്ടെടുത്തത്. വില്‍പന നടത്തുന്നതിനുള്ള എല്‍.എസ്.ഡി യുവാവിെൻറ കൈവശമുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാറിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞദിവസം യുവാവ് മയക്കുമരുന്നുമായി കല്ലുത്താന്‍കടവ് കോളനിക്കു സമീപമെത്തിയപ്പോള്‍ കസബ സി.ഐ പി. പ്രമോദും സംഘവും പിടികൂടുകയായിരുന്നു. ഒരു എല്‍.എസ്.ഡി സ്റ്റാമ്പിന് 5,000 രൂപയോളം വിലവരുന്നുണ്ടെന്നും റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ഡി.ജെ പാര്‍ട്ടിയില്‍ ഉപയോഗിക്കാനാണ് സ്റ്റാമ്പ് എല്‍.എസ്.ഡി കൊണ്ടുവന്നതെന്നും സി.െഎ പറഞ്ഞു. ഹോളണ്ടില്‍നിന്നും ഓർഡര്‍ ചെയ്താണ് ഇവ ഇന്ത്യയിലെത്തിക്കുന്നത് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പുതുവത്സരാഘോഷത്തിനായി നേപ്പാളില്‍ നിന്നുമെത്തിച്ച ഗ്രാമിന് 10,000 രൂപ വിലയുള്ള 165 ഗ്രാം എല്‍.എസ്.ഡിയുമായി മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുണ്ടുങ്ങല്‍ മനക്കാൻറകം വീട്ടില്‍ ഷനൂബിനെ (23) കഴിഞ്ഞദിവസം കസബ പൊലീസ് പിടികൂടിയിരുന്നു. ഇതിെൻറ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരാൾകൂടി പിടിയിലായത്. മിനി ബൈപ്പാസിലെ ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് സ്ക്വാഡിെൻറ നേതൃത്വത്തില്‍ നഗരപരിധിയിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.