കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംസ്ഥാന ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന മത്സ്യ അദാലത്തിൽ ഞായറാഴ്ച ലഭിച്ച 1526 പരാതികൾ തീർപ്പാക്കി. നേരത്തേ ലഭിച്ചതടക്കം മൊത്തം 3779 പരാതികൾ തീര്‍പ്പാക്കി. മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അഡാക്ക് എന്നിവ മുഖേനയുള്ള 66.97 ലക്ഷം രൂപയുടെ ധനസഹായം അദാലത്തില്‍ തൊഴിലാളികള്‍ക്ക് കൈമാറി. മത്സ്യഫെഡുമായി ബന്ധപ്പെട്ട് ലഭിച്ച 230 അപേക്ഷകളില്‍ 90 എണ്ണം പരിഗണിച്ചു. ഇതില്‍ മത്സ്യത്തൊഴിലാളി മരിക്കുകയോ പൂര്‍ണ അവശതയിലോ ആയതു കാരണം വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത 17 വായ്പകളിലായി 10.65 ലക്ഷം രൂപയുടെ കടം എഴുതിത്തള്ളി. ഒറ്റത്തവണ തീര്‍പ്പാക്കലില്‍ 14 പേര്‍ക്ക് 3.64 ലക്ഷം എഴുതിത്തള്ളി. റേഷന്‍ എ.പി.എല്‍ വിഭാഗത്തില്‍നിന്ന് മാറ്റാൻ ലഭിച്ച 1855 പരാതികള്‍ ബി.പി.എല്‍ വിഭാഗത്തിലാക്കി. റേഷന്‍കാര്‍ഡ് അനുവദിക്കണമെന്നുള്ള അപേക്ഷകള്‍ എല്ലാവരെയും ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെടുത്തണമെന്ന ശിപാര്‍ശയോടെ സിവില്‍ സപ്ലൈസ് മന്ത്രിക്ക് കൈമാറും. കടാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച 2008നുമുമ്പുള്ള 85 അപേക്ഷകള്‍ ഉടന്‍ നടപടിയെടുക്കാനായി കടാശ്വാസ കമീഷന് കൈമാറി. കിടപ്പിലായ നാലു പേരുടെ 72,139 രൂപയുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചു. മത്സ്യബോര്‍ഡുമായി ബന്ധപ്പെട്ടു ലഭിച്ച 48 അപേക്ഷകളില്‍ ഉടന്‍ നടപടി കൈക്കൊള്ളും. വിവിധ ഇന്‍ഷുറന്‍സ്, രോഗചികിത്സ പദ്ധതികളുടെ ഭാഗമായി നാലു ലക്ഷം ധനസഹായം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.