മത്സ്യോത്സവം: വിഭവസമ്പന്നമായി പ്രദർശനമേള

കോഴിക്കോട്: മത്സ്യോത്സവത്തി​െൻറ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ പ്രദർശനസ്റ്റാളുകൾ അലങ്കാരമത്സ്യങ്ങളെകൊണ്ടും രുചിയേറിയ മത്സ്യവിഭവങ്ങൾ കൊണ്ടും ശ്രദ്ധേയം. വളർത്തു മത്സ്യങ്ങളുടെയും മത്സ്യകൃഷിരീതികളുടെയും മത്സ്യ ഉൽപന്നങ്ങളുടെയും പ്രദർശനമാണ് മൂന്നുദിവസങ്ങളിലായി ബീച്ചിൽ നടക്കുന്നത്. വിവിധ ജില്ലകളിലെ മത്സ്യവികസനഏജൻസികൾ, ഹാർബർ എൻജിനീയറിങ് വകുപ്പ്, കോഴിക്കോട് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം, സമുേദ്രാൽപന്ന കയറ്റുമതി വികസന അതോറിറ്റി, സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മ​െൻറ് സൊസൈറ്റി, മത്സ്യഫെഡ്, തീരമൈത്രി, കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ തുടങ്ങിയ വകുപ്പുകളുടെയും ഏജൻസികളുടേതുമായി 40ഒാളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. രുചികരമായ മത്സ്യവിഭവങ്ങളൊരുക്കി മത്സ്യഫെഡി​െൻറയും തീരമൈത്രിയുടെയും ഫുഡ്കോർട്ടും ജനങ്ങളെ ആകർഷിക്കുന്നുണ്ട്. ഫിഷ് കട്ലറ്റ്, ഫിഷ് സമൂസ, കപ്പ-മീൻകറി, ചെമ്മീൻ ബിരിയാണി, അയക്കൂറ ബിരിയാണി തുടങ്ങിയ വിഭവങ്ങളാണ് ഫുഡ്കോർട്ടുകളിൽ സന്ദർശകരെ കാത്തിരിക്കുന്നത്. മറൈൻ എൻഫോഴ്സ്മ​െൻറ് ആൻഡ് വിജിലൻസ് സ്റ്റാളിൽ ബോട്ടുകളിലുപയോഗിക്കുന്ന സുരക്ഷഉപകരണങ്ങളായ വയർലെസ്, ബീക്കൺ, ലൈറ്റ് റോച്ച്, ഫയർ എസ്റ്റിൻഗ്യുഷർ, ലൈഫ് ജാക്കറ്റ് എന്നിവ പരിചയപ്പെടുത്തുന്നുണ്ട്. തിമിംഗലത്തി​െൻറ വാരിയെല്ല്, വ്യത്യസ്തമായ മത്സ്യസമ്പത്ത് എന്നിവയാണ് സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തി​െൻറ സ്റ്റാളിലെ മുഖ്യ ആകർഷണം. കേരളത്തിൽ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമുണ്ട് പ്രദർശനത്തിൽ. മത്സ്യ ബന്ധനത്തിലെ പുതുരീതികളും തന്ത്രങ്ങളും ഹാർബർ എൻജിനീറിങ് വകുപ്പ് വിശദീകരിക്കുന്നു. വിവര പൊതുജനസമ്പർക്കവകുപ്പി​െൻറ സ്റ്റാളിൽ കേരള സർക്കാറി​െൻറ വികസനനേട്ടങ്ങളുടെ ഫോട്ടോ പ്രദർശനമുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെയാണ് പ്രദര്‍ശനം. മേത്സ്യാത്സവം 21ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.