കോഴിക്കോട്: വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ ഒാർമ പുതുക്കി ബന്ധുക്കളുടെ സംഗമം സംഘടിപ്പിച്ച് ട്രോമാകെയർ. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിന് യുനൈറ്റഡ് നേഷൻസിെൻറ ആഭിമുഖ്യത്തിൽ നവംബറിലെ മൂന്നാം ഞായറാഴ്ച സംഘടിപ്പിക്കുന്ന അനുസ്മരണത്തിെൻറ ഭാഗമായിരുന്നു പരിപാടി. ഇൗ വർഷം ജില്ലയിൽ 310 റോഡപകട മരണങ്ങളാണ് ഉണ്ടായത്. ഇതിൽ 155 എണ്ണം നഗരപരിധിയിലാണ്. ഇരുചക്രവാഹനയാത്രികരാണ് കൂടുതൽ അപകടത്തിൽെപടുന്നതെന്നും ഹെൽമറ്റ് ധരിച്ചാൽ മരണനിരക്ക് കുറക്കാനാവുമെന്നും ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി അഭിപ്രായപ്പെടു. ആർ.ടി.ഒ സി.ജെ. പോൾസൺ മുഖ്യാതിഥിയായി. നഗരപരിധിയിൽ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും ചടങ്ങിനെത്തിയിരുന്നു. സി.ജെ. പോൾസൺ കത്തിച്ച മെഴുകുതിരി നടക്കാവിൽ ബൈക്കപകടത്തിൽ മരിച്ച പ്രവീൺ ജറോൾഡ് മോസസിെൻറ ഭാര്യ റീജ പ്രവീണിന് കൈമാറി. തുടർന്ന് നഗരത്തിൽ മരണപ്പെട്ട 155 പേരെ സ്മരിച്ച് 155 മെഴുകുതിരികൾ കത്തിച്ചു. ട്രോമാകെയർ പ്രസിഡൻറ് ആർ. ജയന്ത്കുമാർ അധ്യക്ഷതവഹിച്ചു. ക്യാപ്റ്റൻ ദിൻകർ കരുണാകരൻ, റീജ പ്രവീൺ, സി.എം. പ്രദീപ്കുമാർ, ഡോ. എം. ശ്രീജിത്ത്, പി. ഹേമപാലൻ, ഡോ. സുമ നാരായണൻ, റെജിനോൾഡ് വാൾട്ടർ, മുഹമ്മദ് അലി, അനുമോദ് കുമാർ, സത്യകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.