പ്രധാനപ്രതി ഒളിവിൽ എടക്കര: നാടുകാണി ചുരത്തിലെ ജാറം തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റിൽ. വഴിക്കടവ് ആനമറി മുളയങ്കായി അനീഷാണ് (37) അറസ്റ്റിലായത്. പ്രധാനപ്രതിയും അനീഷിെൻറ തൊഴിലാളിയുമായ വഴിക്കടവ് മാമാങ്കര അത്തിമണ്ണില്‍ ഷാജഹാൻ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നതായാണ് സൂചന. വിസ്ഡം േഗ്ലാബല്‍ ഇസ്ലാമിക് മിഷൻ പ്രവർത്തകരാണിവരെന്നും ജാറങ്ങളോടുള്ള ആശയപരമായ എതിര്‍പ്പാണ് കാരണമായതെന്നും പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഷാജഹാന്‍ 2017ല്‍ നാട്ടിലെത്തിയ ശേഷവും വിസ്ഡം വിഭാഗത്തിെൻറ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴ്, 19, 29 തീയതികളിലായി പുലര്‍ച്ചയാണ് നാടുകാണി ചുരത്തിലെ ജാറം തകര്‍ത്തത്. ചുറ്റും മുളക്പൊടി വിതറുകയും ജാറത്തെ പരിഹസിക്കുന്ന ഒരു കത്തെഴുതിയിടുകയും ചെയ്തിരുന്നു. വാടക വാഹനങ്ങള്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതികളെ കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാറിെൻറ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ മേല്‍നോട്ടത്തില്‍ എടക്കര സി.ഐ പി. അബ്ദുല്‍ ബഷീർ, വഴിക്കടവ് എസ്.ഐ എം. അഭിലാഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ എം. അസൈനാർ, എന്‍.പി. സുനില്‍, കെ. ജാബിര്‍, പി.സി. വിനോദ്, ബിനോബ്, ഇ.ജി. പ്രദീപ് എന്നിവരാണ് അന്വേഷണത്തിനുണ്ടായിരുന്നത്. അനീഷിനെ തിങ്കളാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും. edakkara (edk1) അനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.