ഒ.ബി.സി വിദ്യാർഥികള്‍ക്ക് പരീക്ഷകേന്ദ്രം അനുവദിക്കാത്തത് വിവേചനം -കാമ്പസ് ഫ്രണ്ട് കോഴിക്കോട്: നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്നതില്‍ നേരിട്ട തടസ്സവും അതുമൂലം കേരളത്തിനു പുറത്തുപോയി പരീക്ഷ എഴുതേണ്ടിവരുന്ന സാഹചര്യവും വിവേചനവും കേന്ദ്ര സര്‍ക്കാറിെൻറ ന്യൂനപക്ഷ വിരുദ്ധതയുടെ ഭാഗവുമാണെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി എസ്. മുഹമ്മദ് റാഷിദ്. ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പി.ജി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തില്‍തന്നെ ഒ.ബി.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ബോധപൂര്‍വമെന്നു തോന്നിക്കുന്ന തരത്തില്‍ തടസ്സങ്ങളുണ്ടായത് നീറ്റ് അധികൃതരുടെ അനാസ്ഥ മൂലമാണ്. സംസ്ഥാന സര്‍ക്കാറും വിദ്യാര്‍ഥിരാഷ്ട്രീയ പ്രസ്ഥാനങ്ങളും നീറ്റ് അധികൃതരുടെ വിവേചനത്തിനും ഇരട്ട നീതിക്കുമെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.