കോഴിക്കോട്: കേരള സാമൂഹികസുരക്ഷമിഷൻ എംപ്ലോയീസ് അസോസിയേഷെൻറ നേതൃത്വത്തിൽ ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജക്ക് ആദരമൊരുക്കി. അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ സമാപനചടങ്ങിലാണ് മികച്ച വയോജനസേവനങ്ങളുടെ പേരിൽ രാഷ്ട്രപതിയുടെ വയോശ്രേഷ്ഠ അവാർഡിനർഹയായ മന്ത്രിയെ ആദരിച്ചത്. ഭിന്നശേഷിക്കാർക്കായി തുടങ്ങിയ അനുയാത്രപദ്ധതി, കുട്ടികളുടെ കേൾവിത്തകരാറുകൾ പരിഹരിക്കുന്ന കാതോരം പദ്ധതി, കുഞ്ഞുങ്ങളിലെ പ്രമേഹചികിത്സപദ്ധതിയായ മിഠായി എന്നിവപോലെ ഹീമോഫീലിയ, സിക്ൾസെൽ അനീമിയ രോഗികൾക്കുള്ള ചികിത്സപദ്ധതിയും തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. വയോശ്രേഷ്ഠ അവാർഡ് നേടിയതിനുപിന്നിൽ പ്രവർത്തിച്ചത് മിഷനിലെ ജീവനക്കാരാണ്. വയോമിത്രം പദ്ധതി ജനകീയമായി മുന്നോട്ടുപോവേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ട്രാൻസ്ജെൻഡറുകൾക്കുവേണ്ടിയുള്ള പദ്ധതികളും വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ മന്ത്രിക്ക് ഉപഹാരം നൽകി. മേയർ അധ്യക്ഷത വഹിച്ചു. സാമൂഹികസുരക്ഷമിഷൻ എക്സി. ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, അസി. ഡയറക്ടർ കെ. ജയചന്ദ്രൻ, അസോ. പ്രസിഡൻറ് എ.ജെ. സുകാർണോ, ഷിനോജ് പി. ജോർജ് എന്നിവർ സംസാരിച്ചു. എംപ്ലോയീസ് അസോസിയേഷൻ ജന.സെക്രട്ടറി എസ്. ഷാജി സ്വാഗതവും വൈസ്പ്രസിഡൻറ് എബി എബ്രഹാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.