പഠനം ഇനി മായാജാലത്തിലൂടെയും

കോഴിക്കോട്: ക്ലാസ്മുറികളിലെ വിരസത ഒഴിവാക്കി ജാലവിദ്യയിലൂടെ പഠനം കൂടുതൽ ആഹ്ലാദകരവും സർഗാത്മകവുമാക്കാനുള്ള പദ്ധതിക്ക് ജില്ലയിൽ തുടക്കം. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടേററ്റും കൊയിലാണ്ടി മാജിക് അക്കാദമിയും സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കായി ഏകദിന മാജിക് ശിൽപശാല സംഘടിപ്പിച്ചു. പാഠഭാഗങ്ങൾ മായാജാലത്തിലൂടെ എങ്ങനെ ക്ലാസ് മുറിയിൽ അവതരിപ്പിക്കാം എന്നതടക്കമുള്ള കാര്യങ്ങളിലാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. മാജിക് പരിശീലനവും അധ്യാപകരുടെ അവതരണവുമടങ്ങിയ ക്ലാസിന് കൊയിലാണ്ടി മാജിക് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടറും മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ മജീഷ്യൻ ശ്രീജിത് വിയ്യൂർ നേതൃത്വം നൽകി. പരിപാടി വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ ജില്ല പ്രോജക്റ്റ് ഒാഫിസർ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, എം. രാധാകൃഷ്ണൻ, എ.കെ. അബ്ദുൽ ഹക്കീം, കമാൽ വരദൂർ, പി.കെ. സതീശൻ, എം.ജി. ബൽരാജ്, ബാബു ഇരിങ്ങത്ത് തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ശിൽപശാലയിൽ പെങ്കടുത്ത അധ്യാപകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.