വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം: പൊതുസമൂഹത്തെ അണിനിരത്തി ചെറുക്കും- ^മന്ത്രി സി. രവീന്ദ്രനാഥ്

വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം: പൊതുസമൂഹത്തെ അണിനിരത്തി ചെറുക്കും- -മന്ത്രി സി. രവീന്ദ്രനാഥ് കോഴിക്കോട്: സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിന് പൊതുസമൂഹത്തെ അണിനിരത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നിയമസഭ സബ്ജക്ട് കമ്മിറ്റി 'വിദ്യാർഥികൾക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം' സംബന്ധിച്ച് കലക്ടറേറ്റ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണം, എക്സൈസ്, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി തുടങ്ങിയ വകുപ്പുകൾ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ ലഹരിക്കെതിരെ അണിനിരക്കണം. വിദ്യാലയങ്ങളുടെ സമീപത്ത് ലഹരി ലഭ്യത ഇല്ലാതാക്കുകയും പ്രവേശന മാർഗങ്ങൾ അടക്കുകയും ചെയ്യും. നടപടികൾ കർശനമാക്കുന്നതിന് നിയമഭേദഗതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളും കോളജുകളും ലഹരിമുക്തമാക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം സ്വരൂപിക്കാൻ മൂന്നു യോഗങ്ങളാണ് സബ്ജക്ട് കമ്മിറ്റി സംഘടിപ്പിക്കുന്നത്. തെളിവെടുപ്പിൽനിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും േക്രാഡീകരിച്ച് മൊഡ്യൂൾ തയാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. കലക്ടറേറ്റ് ഹാളിൽ നടന്ന തെളിവെടുപ്പിൽ എ.ഡി.എം ടി. ജനിൽകുമാർ, ജോയൻറ് എക്സൈസ് കമീഷണർ സന്തോഷ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സുരേഷ്, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, കോഴിക്കോട്-, വയനാട് ജില്ലകളിലെ സ്കൂൾ അധ്യാപക- വിദ്യാർഥി രക്ഷാകർതൃ പി.ടി.എ പ്രതിനിധികൾ, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.