കമ്പ്യൂട്ടർ അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം -കെ.പി.എസ്.ടി.എ കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞകാലങ്ങളിൽ വിദ്യാലയ പുരോഗതിക്ക് നിർണായക സേവനം നൽകിയ ആയിരക്കണക്കിന് കമ്പ്യൂട്ടർ അധ്യാപകരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള പ്രേദശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച കമ്പ്യൂട്ടർ ടീച്ചേഴ്സ് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിൽ വിദ്യാലയങ്ങളിൽ പ്രീപ്രൈമറി അധ്യാപകർക്ക് നൽകുന്ന സംരക്ഷണവും ഒാണറേറിയവും കമ്പ്യൂട്ടർ അധ്യാപകർക്കും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ല ഉപാധ്യക്ഷൻ ഷാജു പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രവീൺ, കെ. നവനീത് മോഹൻ, ബിന്ദുമോൻ, സുധീർ, രാധാകൃഷ്ണൻ, ഗിരീഷ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.