ജപ്​തിയിൽനിന്ന്​ സഹകരണ ബാങ്ക്​ പിന്മാറി; കമലക്ക്​ താൽക്കാലിക ആശ്വാസം

നാട്ടുകാർ ഇടപെട്ടതോടെ രണ്ടു മാസത്തേക്കാണ് ബാങ്ക് അവധി നീട്ടിക്കൊടുത്തത് ബാലുേശ്ശരി: നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടതോടെ ജപ്തി നടപടികളിൽനിന്ന് സഹകരണ ബാങ്ക് താൽക്കാലികമായി പിന്മാറി. ഇതോടെ കിനാലൂർ പൂളക്കണ്ടി കുഞ്ഞൂളിത്താഴം കമലക്ക് (50) ത​െൻറ വീട്ടിൽ തന്നെ അന്തിയുറങ്ങാം. ജില്ല സഹകരണ ബാങ്കി​െൻറ ബാലുശ്ശേരി ബ്രാഞ്ചിൽനിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്തതിനെ തുടർന്ന് പലിശയും മുതലും അടക്കം 3.5 ലക്ഷം രൂപ തിരിച്ചടക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ജപ്തിനടപടി നേരിട്ട ഇവർ സ്വന്തം വീട്ടിൽനിന്ന് പുറത്തുപോകേണ്ട അവസ്ഥ വന്നിരുന്നു. ഇവർക്ക് പണം തിരിച്ചടക്കാൻ ബാങ്ക് രണ്ടു മാസത്തെ അവധി നൽകിയതോടെയാണ് താൽക്കാലിക ആശ്വാസമായത്. വായ്പത്തുകയുടെ പലിശ പരമാവധി ഇളവ് ചെയ്ത് രണ്ട് ഗഡുക്കളായി അടച്ചുതീർക്കാമെന്ന കരാറിലാണ് ബാങ്ക് അധികൃതർ ജപ്തി നടപടിയിൽനിന്ന് ഒഴിവാക്കിയത്. ഇവരുടെ ദയനീയാവസ്ഥ കണ്ട് പനങ്ങാെട്ട സി.പി.എം പ്രവർത്തകരായ ആർ.കെ. മനോജ്, പി.എൻ. ഭാരതി, വാർഡംഗം കോട്ടയിൽ മുഹമ്മദ്, പി.സി. പുഷ്പ, സുധീർ രാജ് എന്നിവർ ശനിയാഴ്ച രാവിലെ ജില്ല സഹകരണ ബാങ്ക് ഒാഫിസിൽ എത്തി ചർച്ച നടത്തി. ഡെപ്യൂട്ടി ജനറൽ മാനേജർ വി.പി. സരസൻ, സീനിയർ മാനേജർ ശശികുമാർ, റിക്കവറി സെക്ഷൻ മാനേജർ കെ.പി. അജയകുമാർ എന്നിവരുമായി നടത്തിയ ചർച്ചയിൽ പലിശ പരമാവധി കുറച്ച് ഡിസംബർ 30നുള്ളിൽ ഒന്നാം ഗഡുവും 2018 ജനുവരി 30നുള്ളിൽ രണ്ടാം ഗഡുവും അടച്ചുതീർക്കാൻ ധാരണയായി. തുടർന്ന് ബാങ്ക് ജപ്തിനടപടി റദ്ദാക്കുകയും സ്ഥലവും വീടും തിരിച്ചുനൽകുകയുമായിരുന്നു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ എ.ഡി.എമ്മിനെയും ഇവർ കണ്ടിരുന്നു. 3.5 ലക്ഷം രൂപയുടെ തിരിച്ചടവിന് 20 ലക്ഷത്തോളം വിലയുള്ള സ്വത്തുണ്ടായിട്ടും വീട്ടമ്മയെ പുറത്താക്കി വീട് പൂട്ടി സീൽചെയ്ത ബാങ്ക് അധികൃതരുടെ നടപടിയിൽ എ.ഡി.എം കമലയോട് ഖേദംപ്രകടിപ്പിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.