കോഴിക്കോട്: മലർവാടി-ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ കോഴിക്കോട് ജില്ലതല മത്സരം ജെ.ഡി.ടി ഇസ്ലാം വെള്ളിമാട്കുന്നിൽ നടന്നു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഉപജില്ലതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച വിദ്യാർഥികളാണ് മത്സരത്തിൽ പെങ്കടുത്തത്. മത്സരവിജയികൾ എൽ.പി ഒന്നാംസ്ഥാനം-സംഗീത് സൂരജ് (ജെ.ഡി.ടി സ്കൂൾ, വെള്ളിമാട്കുന്ന്), രണ്ടാംസ്ഥാനം-ഇൽമാൻ മുഹമ്മദ് (ഭൂമിവാതുക്കൽ എൽ.പി സ്കൂൾ), മൂന്നാംസ്ഥാനം-നയൻ കാർത്തിക് (എം.െഎ.യു.പി സ്കൂൾ, കുറ്റ്യാടി) യു.പി ഒന്നാംസ്ഥാനം-ദിനാൻ റഷീദ് (െഎഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി), രണ്ടാംസ്ഥാനം-നവനീത് കൃഷ്ണ (പയമ്പ്ര ജി.എച്ച്.എസ്), മൂന്നാംസ്ഥാനം-ജി.എസ്. ശ്രീസായുജ് (പുളിയച്ചേരി ജി.യു.പി.എസ്) എച്ച്.എസ് ഒന്നാംസ്ഥാനം-യു.പി അഞ്ചൽ മുഹമ്മദ് (ചേന്ദമംഗലൂർ ഹൈസ്കൂൾ), രണ്ടാംസ്ഥാനം: നന്ദന എസ്. സുധീർ (ജി.എച്ച്.എസ്.എസ് ബാലുശ്ശേരി), മൂന്നാംസ്ഥാനം-എ.വൈ. അമീർ മുജാഹിദ് (ജി.എച്ച്.എസ്.എസ് പുത്തൂർ) ജലീൽ കൊയിലാണ്ടി, നൗഷാദ് എലങ്കമൽ, സിറാജ് മേപ്പയൂർ എന്നിവർ മത്സരം നിയന്ത്രിച്ചു. സമാപനസമ്മേളനത്തിൽ മലർവാടി ജില്ല രക്ഷാധികാരി വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് സമ്മാനദാനം നിർവഹിച്ചു. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, ജെ.ഡി.ടി എക്സി. ഒാഫിസർ സെറീന എന്നിവർ സംസാരിച്ചു. ടീൻ ഇന്ത്യ ജില്ല കോഒാഡിനേറ്റർ സി. അബ്ദുസമദ് സ്വാഗതവും മലർവാടി ജില്ല കോഒാഡിനേറ്റർ ഇബ്രാഹീം പന്തിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.