തിരുവള്ളൂർ: ഗൃഹപ്രവേശം നടന്ന വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞദിവസം തിരുവള്ളൂർ ടൗണിനടുത്തുള്ള വീട്ടിലെ ഗൃഹപ്രവേശചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും വയറിളക്കവും ബാധിച്ച 25ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വീട്ടുകാരും അയൽവാസികളും ബന്ധുക്കളുമാണ് കാഞ്ഞിരാട്ടുതറയിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെൻററിലും സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടിയത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഗൃഹപ്രവേശചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. രോഗബാധയുള്ളവർക്ക് ഞായറാഴ്ച രാവിലെ ഒമ്പതരക്ക് തിരുവള്ളൂർ പഞ്ചായത്ത് ഓഫിസിൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ അറിയിച്ചു. വിറകുപുരക്ക് തീപിടിച്ചു ആയഞ്ചേരി: പൈങ്ങോട്ടായിയിൽ വിറകുപുരക്ക് തീ പിടിച്ചു. അത്തിക്കുളങ്ങര എ.കെ.സി കുഞ്ഞമ്മദിെൻറ വീടിനടുത്തുള്ള വിറകുപുരയാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. അയൽവാസികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. നാട്ടുകാർ വീട്ടിലെ മോട്ടോർ പമ്പ് ഉപയോഗിച്ച് തീ അണച്ചതിനാൽ തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നില്ല. നാലരയോടെ വടകരയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയശേഷമാണ് തീ പൂർണമായും അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.