ട്രെയിൻ നഷ്​ടമായി, മുത്താച്ചി വിമാനത്തിൽ പറന്നെത്തി

കോഴിക്കോട്: കൂടെ വന്നവരിൽ നിന്ന് ഒറ്റപ്പെട്ട് റെയിൽവേ സ്റ്റേഷനിലെ ആൾക്കൂട്ടത്തിൽ തനിച്ചായപ്പോൾ അത് ആകാശയാത്രക്കുള്ള അവസരമാവുമെന്ന് മുത്താച്ചിയമ്മ ഒരിക്കലും കരുതിയിരുന്നില്ല. വിരഹത്തി​െൻറ വേദനക്കൊടുവിൽ നാട്ടിലേക്ക് വിമാനത്തിൽ യാത്രചെയ്യുേമ്പാഴും അമ്പരപ്പ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. അവസാനം, നാട്ടിലേക്ക് തന്നെക്കാൾ മുന്നേ പുറപ്പെട്ട സഹയാത്രികരെ സ്വീകരിക്കാൻ അവർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിനിടെയുണ്ടായതൊക്കെയും നാടകീയ സംഭവങ്ങൾ. കാരശ്ശേരി പഞ്ചായത്തിൽ നിന്ന് വിനോദയാത്ര പോയ നൂറംഗസംഘത്തിലാണ് മുത്താച്ചിയും ഡൽഹിയിലെത്തുന്നത്. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് അവർ കൂട്ടംെതറ്റുകയായിരുന്നു. സ്റ്റേഷന് മുറുപുറത്തെ റോഡിൽ ഒറ്റപ്പെട്ടലഞ്ഞ മുത്താച്ചിയെ സമീപത്തെ പെട്ടിക്കടക്കാരൻ പൊലീസുകാരനെ ഏൽപ്പിച്ചു. അവർ ധരിച്ചിരുന്ന ബാഡ്ജിൽ നിന്നാണ് യാത്രാസംഘത്തി​െൻറ ഭാഗമാണെന്ന് മനസിലാക്കിയത്. അവിടെ നിന്ന് യാത്രാസംഘവുമായി സ്റ്റേഷൻ അധികൃതർ ബന്ധപ്പെടുകയായിരുന്നു. രാവിലെ 9.10 ന് മംഗള എക്സ്പ്രസിൽ കയറിയ യാത്രാ സംഘം ഹാജർ പരിശോധിക്കുേമ്പാഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടുകഴിഞ്ഞിരുന്നു. 10 മിനിട്ട് കഴിഞ്ഞാണ് ഒരാൾ കുറവുണ്ടെന്ന കാര്യം അവർക്ക് മനസിലായത്. പക്ഷേ കാണാതായ ആൾ ആരാണെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു. അേപ്പാഴേക്കും നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് ഫോൺവിളി എത്തിയിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദും മെംബർ സവാദും ഫരീദാബാദ് സ്റ്റേഷനിൽ ഇറങ്ങി നിസാമുദ്ദീൻ സ്റ്റേഷനിലെത്തി അവരെ കണ്ടെത്തുകയായിരുന്നു. ഒടുവിൽ രാത്രി 11 ന് അവർ നാട്ടിലേക്ക് വിമാനം കയറി. മറ്റുള്ളവർ ശനിയാഴ്ച രാവിലെയാണ് തിരിച്ചുവന്നത്. 'കാരശ്ശേരി കാരണവന്മാർ താജ്മഹലിലേക്ക്' എന്ന പേരിൽ ഗ്രാമപഞ്ചായത്ത് സൗജന്യമായാണ് 81വയോധികരുമായി വിനോദയാത്ര പോയത്. താജ്മഹലടക്കം സന്ദർശിച്ചാണ് ഇവരുടെ മടക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.