ജാഥക്ക് നേരെയുണ്ടായ സി.പി.എം ആക്രമണം അതിരുവിട്ടത് -എസ്.ഡി.പി.െഎ കോഴിക്കോട്: വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.െഎ നടത്തുന്ന തെക്കൻ മേഖല ജാഥക്ക് േനരെ കൊല്ലം ചവറയിൽ നടന്ന സി.പി.എം ആക്രമണം അതിരുവിട്ടതെന്ന് എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം ആക്രമണങ്ങളെ പാർട്ടി ൈകയുംകെട്ടി നോക്കിനിൽക്കില്ല. ജാഥയുടെ മുദ്രാവാക്യം െകാള്ളേണ്ടവർക്ക് കൊള്ളുന്നുവെന്നതാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്. സാമ്പത്തിക സംവരണത്തിലൂടെ പിണറായി സർക്കാറും സവർണ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മത്സരിക്കുന്നത്. സി.പി.എം ഒരിക്കലും എസ്.ഡി.പി.െഎയുടെ ശത്രുക്കളല്ല. വർഗീയതയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കേണ്ട പാർട്ടിയാണ് സി.പി.എം. എന്നാൽ, പലപ്പോഴും ഇൗ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അവർ പരാജിതരാവുകയാണ്. ഗെയിൽ വിരുദ്ധ സമരത്തിന് പാർട്ടിയുടെ പിന്തുണ തുടരുമെന്നും ജനേദ്രാഹ നടപടികൾ സ്വീകരിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.െഎ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. അബ്ദുൽ ഹമീദ് മാസ്റ്റർ, പി.ആർ. കൃഷ്ണൻകുട്ടി, കെ.കെ. ജബ്ബാർ, ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.