പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സി.പി.എം കാണിക്കുന്ന അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടാപ്പകൽ പോലും മറ്റ് പാർട്ടികളുടെ കോടി തോരണങ്ങൾ നശിപ്പിക്കുകയാണ്. രാഷ്ട്രീയ വിശദീകരണ യോഗം കെ.എസ്. മൗലവി ഉദ്‌ഘാടനം ചെയ്തു. ആർ.കെ. മുനീർ അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം, എസ്.കെ. അസൈനാർ, സി.പി.എ. അസീസ്, ടി.കെ. ഇബ്രാഹിം, ടി.പി. നാസർ, കെ.എം. സിറാജ്, മുനീർ നൊച്ചാട്, സലിം മിലാസ്, അഹമ്മദ് കുണ്ടുങ്ങൽ, ഹംസ മാവിലാട്ട്, എൻ. നാസിർ, പി.സി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, പി.കെ. അസ്‌ബീർ എന്നിവർ സംസാരിച്ചു. സൈക്കിൾ വിതരണം പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗത്തിൽപെട്ട ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ.പി. കാർത്യായനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ, ഇ.വി. മധു, ബിജി കണ്ണി പൊയിൽ, ഇ.ടി. സത്യൻ, ഷിജു പുല്യോട്ട്, വി.എം. അനൂപ്കുമാർ, പി.ആർ. സാവിത്രി, ഇ.പി. സുര, പി. രാധ, റഹ്മത്ത് മുണ്ടക്കുറ്റി, കെ.എസ്. കനകദാസ്, മോഹൻദാസ് ഓണിയിൽ, കെ. രാമർ നമ്പ്യാർ, എ. ബാലചന്ദ്രൻ, ദിനേശ് കാപ്പുങ്കര, പ്രധാനാധ്യാപകൻ ടി. രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ജേക്കബ് ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.