നന്തിബസാർ: മൂന്നു ബൈത്തുറഹ്മ വീടുകളുടെ താക്കോൽ വിതരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ലീഗിെൻറ ഫ്ലക്സുകൾ ടൗണിലേതടക്കം വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇരുട്ടിെൻറ മറവിൽ സാമൂഹിക ദ്രോഹികളുടെ ഇത്തരം ഭീഷണികൾക്കെതിരെ നടപടി എടുക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. ബൈത്തുറഹ്‌മ താക്കോൽ വിതരണം നന്തിബസാർ: ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും ജി.സി.സി കെ.എം.സി.സിയും സംയുക്തമായി നിർമിച്ച മൂന്നു ബൈത്തുറഹ്മ വീടുകളുടെ താക്കോൽ വിതരണവും കുടുംബസംഗമവും 23, 24 തീയതികളിൽ നടക്കും. 23ന് നടക്കുന്ന കുടുംബ സംഗമം പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൻ പി. കുൽസു ഉദ്ഘാടനം ചെയ്യും. മണ്ഡലം ഖത്തർ കെ.എം.സി.സിയുടെ 'ഉറവ' കുടി വെള്ളപദ്ധതിയുടെ കിണറിെൻറ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 24ന് നടക്കുന്ന ബൈത്തുറഹ്‌മ താക്കോൽ വിതരണം വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം കൊയിലാണ്ടി: സി.പി.എം ജില്ല സമ്മേളനത്തിെൻറ ലോഗോ എളമരം കരീം പ്രകാശനം ചെയ്തു. എ. പ്രദീപ് കുമാര്‍, മുഹമ്മദ് റിയാസ്, ബാബു പറശ്ശേരി, എം. ഭാസ്‌കരന്‍, ടി.പി. ദാസന്‍, ടി. ദേവി, കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രന്‍, പി. ബാബുരാജ്, സി. അശ്വനീദേവ്, കെ. ഷിജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.