നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

മേപ്പയൂർ: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും പാവപ്പെട്ടവർക്ക് കുറഞ്ഞ വിലക്ക് സിമൻറ് ലഭ്യമാക്കണമെന്നും ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് വി. മോഹനൻ അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് ബിൽഡിങ് റൂൾ കമ്മിറ്റി ചെയർമാൻ എൻജിനീയർ കെ. സലിം മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കെ.ഇ. മുഹമ്മദ് ഫസൽ, ജില്ല സെക്രട്ടറി അജിത്ത് കുമാർ സി.എച്ച്. ഹാരിസ് എന്നിവർ സംസാരിച്ചു. മനോജ് കോടേരി സ്വാഗതവും കെ.എം. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.