കെ.പി. രാജൻെറ വീട് എൻ.കെ. പ്രേമചന്ദ്രൻ സന്ദർശിച്ചു

കോഴിക്കോട്: നിസ്വാർഥ പൊതുപ്രവർത്തനത്തിന് മാതൃകയും രാഷ്ട്രീയരംഗത്തെ വേറിട്ട വ്യക്തിത്വവുമായിരുന്നു അന്തരിച്ച ആർ.എസ്.പി ജില്ല സെക്രട്ടറി കെ.പി. രാജൻ എന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കെ.പി രാജ​െൻറ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് ആർ.എസ്.പി കെട്ടിപ്പടുക്കുന്നതിൽ കെ.പി. രാജൻ നിർണായക പങ്കുവഹിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെ സമൂഹത്തി​െൻറ ആദരവ് ആർജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും അകാലത്തിലുള്ള വിയോഗം നഷ്ടമാണെന്നും എം.പി പറഞ്ഞു. ആർ.എസ്.പി ജില്ല സെക്രട്ടറി ഇ.കെ. ബാബു, കെ.പി. ബാബു, സായ് പ്രകാശ്, എം.ടി. വിൽസൺ, ജോൺ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.