ബി.എസ്​.എൻ.എൽ ടവർ കമ്പനി രൂപവത്​കരിക്കാനുള്ള തീരുമാനം പിൻവലിക്കണം

കോഴിക്കോട്: ബി.എസ്.എൻ.എൽ ഉടമസ്ഥതയിലുള്ള 70,000ത്തോളം ടവറുകൾ വേർപെടുത്തി ടവർ കമ്പനി രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നും ഇത് സാമ്പത്തികമായി ബി.എസ്.എൻ.എല്ലിനെ തകർക്കുമെന്നും എഫ്.എൻ.ടി.ഒ സംസ്ഥാന സെക്രട്ടറി കെ.വി. ജോസ്. നാഷനൽ യൂനിയൻ ഒാഫ് ബി.എസ്.എൻ.എൽ വർക്കേഴ്സ് (എഫ്.എൻ.ടി.ഒ) കോഴിക്കോട് എസ്.എസ്.എ സമ്മേളനവും സർവിസിൽനിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.എൻ.ടി.ഒ ജില്ല പ്രസിഡൻറ് എം. നാരായണൻ അധ്യക്ഷത വഹിച്ചു. എം. രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ, സെൻട്രൽ ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ് എം.കെ. ബീരാൻ, പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സി.കെ. സുരേന്ദ്രൻ, സർക്കിൾ അസിസ്റ്റൻറ് സെക്രട്ടറി പി.കെ. വേലായുധൻ, സർക്കിർ ഒാർഗനൈസിങ് സെക്രട്ടറി ബി.പി. അരവിന്ദാക്ഷൻ, എം.എം. ജോർജ്, ജില്ല സെക്രട്ടറി എം. അനിൽകുമാർ, ജില്ല ട്രഷറർ പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.