ആയുർവേദ ടൂറിസത്തിന് പ്രാധാന്യം നൽകണം -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: മെഡിക്കൽ ടൂറിസം രംഗത്ത് ആയുർവേദ ടൂറിസത്തിന് പ്രാധാന്യം നൽകണമെന്ന് എക്സൈസ്--തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി കെ.എസ്.െഎ.ഡി.സിയുമായി സഹകരിച്ച് റാവിസ് കടവ് റിസോർട്ടിൽ നടത്തിയ കേരള ഹെൽത്ത് ടൂറിസം ദേശീയ സമ്മേളനത്തിെൻറ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശങ്ങളിൽനിന്ന് കൂടുതൽ ആളുകൾ എത്താൻ കാരണം ഇവിടെ ചെലവ് കുറവായതിനാലാണ്. കേരളത്തിലെ കാലാവസ്ഥയും ജൈവവൈവിധ്യവുമാണ് ഇതിന് കാരണം. ഇത് ഇൗ രംഗത്തുള്ളവർ പരമാവധി ഉപയോഗപ്രദമാക്കണം. ചികിത്സയോടൊപ്പം സ്ഥലങ്ങൾ കാണാനുമാണ് കേരളത്തിൽ എത്തുന്നത്. ഹെൽത്ത് ടൂറിസം സർക്കാറിന് കൂടുതൽ വരുമാനവും അതോടൊപ്പം തൊഴിലവസരവും ഉണ്ടാക്കും. ടൂറിസം വികസനത്തിന് പുത്തൻ സംരംഭകരുടെ ഇടപെടൽ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസങ്ങളിലായാണ് പരിപാടി നടന്നത്. സമ്മേളനത്തിൽ പെങ്കടുത്ത ഹോസ്പിറ്റലുകളെ ഉൾപ്പെടുത്തി മെഡിക്കൽ വാല്യു ട്രാവൽ പദ്ധതിക്ക് സർക്കാറിൽ അപേക്ഷ നൽകിയതായി സി.െഎ.െഎ കേരള ഹെൽത്ത് ടൂറിസം കൺവീനർ ഇ.എം. നജീബ് പറഞ്ഞു. പ്രോഗ്രാം ചെയർമാൻ കെ.ഇ. മൊയ്തു, പി.കെ. അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.