​2000 രൂപയുടെ യഥാർഥ നോട്ടിനെ വെല്ലും വ്യാജൻ

ന്യൂഡൽഹി: യഥാർഥ നോട്ടിനെ വെല്ലുന്ന രണ്ടായിരത്തി​െൻറ കള്ളനോട്ടുകൾ ഡൽഹി െപാലീസ് പിടികൂടി. കഴിഞ്ഞവർഷം ഉയർന്ന മൂല്യമുള്ള േനാട്ടുകൾ നിരോധിച്ചശേഷം ആദ്യമായാണ് ഇത്തരം വ്യാജൻ പിടിയിലാകുന്നത്. 6.6 ലക്ഷത്തി​െൻറ വ്യാജനാണ് ഇൗയാഴ്ച പൊലീസ് പിടിച്ചെടുത്തത്. ഒറിജിനലും വ്യാജനും തിരിച്ചറിയാൻതന്നെ ബുദ്ധിമുട്ടണം. പേപ്പറും അച്ചടി മേന്മയും എല്ലാം ഒരുേപാലെ -ഉയർന്ന പൊലീസ് ഒാഫിസർ പറഞ്ഞു. 2000 രൂപയുടെ നോട്ട് അതുപോലെ പകർത്തിയാണ് വ്യാജ​െൻറ അച്ചടി. സാധാരണ നോട്ടടിക്കുന്ന ഗുണനിലവാരമുള്ള പേപ്പർ ആണ് ഉപയോഗിച്ചതും. പിടികൂടിയ 330 നോട്ടുകളിൽ 80 എണ്ണത്തിൽ വ്യത്യസ്ത സീരിയൽ നമ്പറാണ്. 250ൽ നമ്പർ ഒരുപോലെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.