മുക്കം: എന്തിനാണ് സാറെ... ഞങ്ങളുടെ കുഞ്ഞുകരങ്ങൾകൊണ്ട് നട്ട നെൽച്ചെടികൾക്ക് മുകളിലൂടെ മണ്ണുമാന്തിയന്ത്രവും ചീറിപ്പായുന്നത്? അവർക്ക് അൽപം കൂടി കാത്തിരുന്നുകൂടേ. കാരശ്ശേരി എച്ച്.എൻ സി.കെ.എം എ.യു.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കൃഷി വകുപ്പിെൻറ സഹകരണത്തോടെ നട്ട ഒരു ഏക്കർ നെൽകൃഷിയാണ് ഗെയിലിെൻറ മണ്ണുമാന്തിയന്ത്രത്തിന് കീഴടങ്ങാൻ തയാറായി നിൽക്കുന്നത്. നാട്ടുകാരോടപ്പം വയലിലിറങ്ങി ചളിപുരണ്ട് ഞാറു നട്ട മധുര ഒാർമകൾക്കു മുന്നിൽ ഗെയിൽ വില്ലനായി എത്തിയത് വിദ്യാർഥികളെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. കാരശ്ശേരി പാടത്ത് 20 ദിവസത്തിനുശേഷം വിളവെടുക്കേണ്ട നെല്ല് ഗെയിൽ അധികൃതർ മണ്ണുമാന്തിയന്ത്രംകൊണ്ട് കിളച്ച് കുഴിയെടുക്കാൻ അടയാളപ്പെടുത്തിയതാണ് കുട്ടികളെ ഏറെ സങ്കടപ്പെടുത്തുന്നത്. 20 ദിവസത്തേക്ക് ഗെയിൽ പൈപ്പിടൽ നീട്ടണമെന്ന് പറഞ്ഞ് അധ്യാപകരും വിദ്യാർഥികളും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കഴിഞ്ഞദിവസം പണി നടക്കാത്തതിനാൽ വിദ്യാർഥികൾക്ക് പ്രത്യാശയുണ്ട്. കഴിഞ്ഞ സെപ്റ്റംബർ അവസാനത്തിലാണ് കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ യു.പി സ്കൂളിലെ വിദ്യാർഥികൾ ആദ്യമായി കാരശ്ശേരി വടക്കോംപാടം സന്ദർശിക്കാനെത്തിയതും ഞാറ് നട്ടതും. ഞാറ് പറിച്ചപ്പോഴും നട്ടപ്പോഴും വിദ്യാർഥികൾ ഇവിടെ സന്ദർശിക്കൽ പതിവായിരുന്നു. കൊയ്ത്തുത്സവം നടത്താൻ ഇനി കഴിയുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.