കൊടുവള്ളി: നഗരസഭ പരിധിയിൽ ചെറുപുഴയോരത്ത് നിരവധി കുടിവെള്ള പദ്ധതികൾക്ക് ഭീഷണിയാകുന്ന വിധത്തിൽ അലക്കുകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. അലക്കുകേന്ദ്രത്തിെൻറ നിർമാണ പ്രവൃത്തികൾ തകൃതിയായി നടക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊടുവള്ളി നഗരസഭയിലെ കരുവൻപൊയിലിനടുത്ത ചെറുപുഴയിൽ മാതോലത്ത് കടവിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് വ്യവസായികാടിസ്ഥാനത്തിൽ അലക്കുകേന്ദ്രം നിർമിക്കാനുള്ള ശ്രമം. ചെറുപുഴയെയും ഇവിടെയുള്ള കുടിവെള്ള പദ്ധതികളെയും മലിനമാക്കുന്ന വിധത്തിൽ നിർമിക്കുന്ന അലക്കുകേന്ദ്രത്തിെൻറ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് മാതോലത്ത് കടവ് പരിസരവാസികളും വെണ്ണക്കോട് കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ചേർന്ന് കൊടുവള്ളി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.