പുതുതലമുറക്ക്​ അനുയോജ്യമായ പഠനരീതി തയാറാക്കണം ^ഡോ. കെ. മുഹമ്മദ്​ ബഷീർ

പുതുതലമുറക്ക് അനുയോജ്യമായ പഠനരീതി തയാറാക്കണം -ഡോ. കെ. മുഹമ്മദ് ബഷീർ കോഴിക്കോട്: ദേശീയതലത്തിൽ പുതുതലമുറക്ക് അനുയോജ്യമായ പഠനരീതി തയാറാക്കണമെന്നും കുട്ടികൾക്ക് താൽപര്യമുള്ള മേഖലയിൽ ഉന്നതപഠനം നടത്തിയാലേ ജീവിതലക്ഷ്യം സഫലമാവൂവെന്നും കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളി​െൻറ ദ്വിശതോത്തര രജത ജൂബിലിയാഘോഷത്തി​െൻറ (225ാം വാർഷികം) ഭാഗമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യസ സെമിനാർ ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാറിൽ ഫാ. ഡോ. എം.െക. ജോർജ് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് ആനിക്കുഴി, പ്രിൻസിപ്പൽ ജോസഫ് ജോർജ്, ഹെഡ്മാസ്റ്റർ തോമസ് മാത്യു, പി.ടി.എ പ്രസിഡൻറ് കെ.പി. അലക്സ്, എം. രാജൻ, ജെസ്യൂ ജോർജ്, ഫിലിപ് ജോസഫ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എം.ജി.എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. സർവകലാശാലകൾ പരീക്ഷ കേന്ദ്രങ്ങൾ മാത്രമായി അധഃപതിക്കരുതെന്നും അധ്യാപകനും വിദ്യാർഥിയും തമ്മിൽ നിരന്തര സംവാദത്തി​െൻറ വേദിയാകണം സർവകലാശാലകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. photo: ct 3 സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളി​െൻറ ദ്വിശതോത്തര രജത ജൂബിലിയാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യസ സെമിനാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.