കോഴിക്കോട്: റെയിൽവേ സ്റ്റേഷന് മുന്നിലെ ലിങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഒാവുചാൽ നവീകരണം മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിച്ച ഒാവുചാൽ നവീകരിക്കുന്ന ജോലികൾ കഴിഞ്ഞ രണ്ട് മാസമായി നിർത്തിവെച്ചിരിക്കുകയാണ്. നവീകരണത്തിനുവേണ്ടി തിരക്കേറിയ റോഡിെൻറ ഒരുവശം പൊളിച്ചുനീക്കിയത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാവുകയാണ്. ഇതുവഴിയുള്ള നടപ്പാതയും ഒാടയിലെ ചളികോരി നിറച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മുതലാണ് ഇവിടെ മലിനജലം കെട്ടിക്കിടന്ന്് യാത്രക്കാരെയും സമീപത്തെ കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയത്. പൊതുമരാമത്ത് വകുപ്പും കോർപറേഷനും ആദ്യം പ്രശ്നത്തിന് പരിഹാരം കാണാൻ മടിച്ചിരുന്നെങ്കിലും പിന്നീട് നിരന്തരപരാതിമൂലം പൊതുമരാമത്ത് നവീകരണത്തിനിറങ്ങുകയായിരുന്നു. എന്നാൽ, െകട്ടിക്കിടന്ന മലിനജലം ഒഴുക്കിവിട്ട് താൽക്കാലിക പരിഹാരം കണ്ടെങ്കിലും ബാക്കി പണികളൊന്നും തുടർന്നില്ല. ഇപ്പോൾ വീണ്ടും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയാണിവിടെ. റോഡിൽ നിന്ന് പൊളിച്ചെടുത്ത കോൺക്രീറ്റ് സ്ലാബുകളും പുറത്തിട്ടിരിക്കുകയാണ്. മഴ പെയ്താൽ റെയില്‍വേ സ്റ്റേഷനുമുന്നിലെ റോഡ് മാലിന്യക്കുളമായി മാറും. മലിനജലം കെട്ടിക്കിടന്ന് രൂക്ഷഗന്ധവുമുയരും. ചെറിയൊരു മഴ പെയ്താല്‍തെന്ന ഓടയില്‍നിന്ന് വെള്ളം റോഡിലേക്ക് പരന്നൊഴുകും. എന്നാൽ, നവീകരണവുമായി ബദ്ധപ്പെട്ട് പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർക്ക് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ടെന്നും എത്രയും പെെട്ടന്ന് പണി തീർക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും പി.ഡബ്ല്യു.ഡി അസി എക്സിക്യൂട്ടിവ് എൻജിനീയർ ബിനുകുമാർ പറഞ്ഞു. വീതി കുറഞ്ഞ ഒാടയായതിനാൽ അടിക്കടി മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടുകയാണ്. സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്നും കല്യാണമണ്ഡപത്തിൽ നിന്നുമുള്ള മാലിന്യമെല്ലാം ഇൗ ഭാഗത്ത് അടിഞ്ഞുകൂടിയാണ് ഒാടയിലെ ഒഴുക്ക് നിലക്കുന്നത്. കോർപറേഷെൻറ ഭാഗത്ത് നിന്നുകൂടി സഹകരണമുണ്ടായാേല ഇതിന് പൂർണ പരിഹാരം കാണാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.