കോഴിക്കോട്: ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെയും (ഡി.എൽ.എസ്.എ) സംസ്ഥാന വനിത വികസന കോർപറേഷെൻറയും(കെ.എസ്.ഡബ്ല്യൂ.ഡി.സി) കീഴിൽ നോളജ് ട്രീ ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹകരണത്തോടെ നിർമിച്ച ഹ്രസ്വചിത്രം 'പെണ്ണൊരുത്തി' ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകീട്ട് 4.30ന് ശ്രീനാരായണ സെൻറിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ പ്രകാശനം നിർവഹിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നടി മഞ്ജുവാര്യർ മുഖ്യാതിഥിയാവും. സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി കാണണമെന്നാണ് ഈ സിനിമ സമൂഹത്തോട് പറയുന്നത്. ആൺകുട്ടികൾക്ക് വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും അനുവദിക്കുന്ന ലോകം പെൺകുട്ടിയുടെ കാര്യത്തിൽ എന്തുകൊണ്ടാണ് സംരക്ഷകെൻറ വേഷം അണിയുന്നതെന്ന ചോദ്യമാണ് ഷോർട്ട് ഫിലിം ഉയർത്തുന്നത്. 40 മിനിറ്റ് ദൈർഘ്യമുള്ള പെണ്ണൊരുത്തിയുടെ തിരക്കഥയും സംവിധാനവും സുധി കൃഷ്ണനാണ്. നടി അൻസിബ ഹസനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കും. കെ.എസ്.ഡബ്യൂ.ഡി.സി എം.ഡി വി.സി. ബിന്ദു, റീജനൽ മാനേജർ ഫൈസൽ മുനീർ, ഡി.എൽ.എസ്.എ സെക്രട്ടറി എം.പി. ജയരാജ്, സംവിധായകൻ സുധി കൃഷ്ണൻ, കെ.യു. ബാബു, ശാലിനി നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.