മാവൂർ: മണക്കാട് ജി.യു.പി സ്കൂളിൽ നടന്ന കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. ജനറൽ എൽ.പി വിഭാഗത്തിൽ ഒളവണ്ണ എ.എൽ.പി.എസ് ഒാവറോൾ ചാമ്പ്യന്മാരായി. മെഡിക്കൽ കോളജ് കാമ്പസ് ജി.എച്ച്.എസ്.എസ് രണ്ടും വെള്ളിപറമ്പ് ജി.എൽ.പി.എസ് മൂന്നും സ്ഥാനം നേടി. ജനറൽ യു.പി വിഭാഗത്തിൽ കൊടൽ നടക്കാവ് ജി.യു.പി.എസും മാവൂർ ജി.എം.യു.പി.എസും ചാമ്പ്യൻഷിപ് പങ്കിട്ടു. ജി.യു.പി.എസ് മണക്കാട് രണ്ടും മെഡിക്കൽ കോളജ് ജി.യു.പി.എസ് മൂന്നും സ്ഥാനം നേടി. ജനറൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു മത്സരഫലം ബാക്കിയിരിക്കെ റഹ്മാനിയ ഒന്നും മെഡിക്കൽ കോളജ് കാമ്പസ് എച്ച്.എസ്.എസ് രണ്ടും മാവൂർ ജി.എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങളിൽ മുന്നേറുന്നു. ജനറൽ എച്ച്.എസ് വിഭാഗത്തിൽ മൂന്ന് ഫലം ശേഷിക്കെ ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ ഒന്നും കാമ്പസ് എച്ച്.എസ്.എസ് രണ്ടും ജി.എച്ച്.എസ്.എസ് മാവൂർ മൂന്നും സ്ഥാനങ്ങളിൽ മുന്നേറുന്നു. സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ ജി.യു.പി.എസ് കൊടൽ നടക്കാവ് ഒന്നും പെരുവയൽ സെൻറ് സേവിയേഴ്സ് രണ്ടും പുത്തൂർമഠം എ.എം.യു.പി.എസ് മൂന്നും സ്ഥാനങ്ങൾ നേടി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ കുറ്റിക്കാട്ടൂർ ജി.എച്ച്.എസ്.എസ്, പന്തീരാങ്കാവ് എച്ച്.എസ്, പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ കമ്പിളിപ്പറമ്പ് എ.എം.യു.പി.എസ് ഒന്നും പെരുമണ്ണ എ.എൽ.പി.എസ് രണ്ടും പൈങ്ങോട്ടുപുറം എ.എൽ.പി.എസ് മൂന്നും സ്ഥാനം നേടി. അറബിക് യു.പി വിഭാഗത്തിൽ ജി.യു.പി.എസ് മണക്കാടും എ.എം.യു.പി സ്കൂൾ കമ്പിളിപ്പറമ്പും ഒന്നാം സ്ഥാനം പങ്കിട്ടു. ജി.യു.പി.എസ് കൊടൽ നടക്കാവ്, പെരുവയൽ സെൻറ് സേവിയേഴ്സ്, മാവൂർ ജി.എം.യു.പി സ്കൂൾ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. പുത്തൂർമഠം എ.എം.യു.പി.എസ് മൂന്നാം സ്ഥാനം നേടി. അറബിക് ഹൈസ്കൂൾ വിഭാഗത്തിൽ കാലിക്കറ്റ് ഇസ്ലാമിക് െറസിഡൻഷ്യൽ സ്കൂൾ ഒന്നും പെരുമണ്ണ ഇ.എം.എസ് ജി.എച്ച്.എസ്.എസ് രണ്ടും ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ മൂന്നും സ്ഥാനം നേടി. സമാപനസമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി. ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, അംഗങ്ങളായ രവികുമാർ പനോളി, സുഷമ എന്നിവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. അജിത, വൈ.വി. ശാന്ത, തങ്കമണി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ, ബ്ലോക്ക്അംഗം രാജീവ് പെരുമൺപുറ, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉസ്മാൻ, കെ.സി. വാസന്തി, കെ. കവിതാഭായ്, അംഗങ്ങളായ ഇ.ടി. സുനീഷ്, യു.എ. ഗഫൂർ, പി. സുധ, ടി. ഉണ്ണികൃഷ്ണൻ, എം. സുനിൽകുമാർ, സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ പി. മുരളീധരൻ, എച്ച്.എം. കൺവീനർ റഷീദ് പാവണ്ടൂർ, ബി.പി.ഒ എൻ. അജയകുമാർ, എം. ധർമജൻ, ടി. മുഹമ്മദലി, ഇ.ടി. ബ്രിജേഷ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം. രാജഗോപാലൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ. അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.