കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും -മന്ത്രി കാക്കൂർ: കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ സർക്കാറിെൻറ നയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കാക്കൂർ ഗ്രാമപഞ്ചായത്ത് ഓഫിസിെൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിെൻറ പദ്ധതിയിൽനിന്ന് 25 ലക്ഷം രൂപയും വകയിരുത്തിയാണ് കെട്ടിടം നിർമിച്ചത്. മുൻ പ്രസിഡൻറുമാരായ കെ.സി. ബാലകൃഷ്ണൻ, പി.എം. കല്യാണിക്കുട്ടി, കെ.കെ. വിശ്വംഭരൻ, പുറായിൽ വിശ്വനാഥൻ, ഗിരിജ, കെ. മോഹനൻ എന്നിവരെ എം.പി. വീരേന്ദ്രകുമാർ എം.പി ആദരിച്ചു. അസി. എൻജിനീയർ ഷാഹുൽ ഹമീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, ജില്ല പഞ്ചായത്ത് മെംബർ ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.സി. പ്രമീള, ശോഭന, വി.എം. മുഹമ്മദ്, േചളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഷാജി, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. വനിതകളുടെ ശിങ്കാരിമേളത്തോടെയാണ് മന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്. പ്രസിഡൻറ് കെ. ജമീല സ്വാഗതവും സെക്രട്ടറി എ. ഇന്ദു നന്ദിയും പറഞ്ഞു. എം.പിയോട് പഞ്ചായത്ത് ഫണ്ട് ചോദിച്ചു ഹാസ്യരൂപേണയുള്ള എം.പിയുടെ മറുപടി സദസ്സിനെയും കാണികളെയും ഇളക്കിമറിച്ചു കാക്കൂർ: ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി എത്തിയ എം.പി. വീരേന്ദ്രകുമാർ എം.പിയോട് പഞ്ചായത്ത് ഭരണസമിതി ഫണ്ടിന് അഭ്യർഥിച്ചപ്പോൾ എം.പിയുടെ മറുപടി സദസ്സിനെയും വേദിയെയും ഇളക്കിമറിച്ചു. പത്രസ്ഥാപനത്തിെൻറ മുഖ്യസ്ഥാനം വഹിക്കുന്ന വീരേന്ദ്രകുമാർ ഹാസ്യരൂപേണ ഇന്നത്തെ മലയാള പത്രത്തിൽ വന്ന വാർത്ത നിങ്ങൾ കണ്ടിരിക്കുമല്ലോ. എെൻറ എം.പി സ്ഥാനം പോവുമെന്നാണ് അതിൽ പറയുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എെൻറ സുഹൃത്താണ്. നേരത്തേ ഞാൻ ആ പാർട്ടിയിലായിരുന്നു. പാർട്ടി വിട്ടപ്പോൾ ഞാൻ അയോഗ്യനാവുമെന്നാണ് വാർത്ത. എം.പി സ്ഥാനം പോയാലും ഞാൻ എക്കാലവും എം.പിയായിരിക്കും. എെൻറ പേരിനോടൊന്നിച്ച് എം.പി ഉള്ളതിനാൽ ആ സ്ഥാനം എനിക്കൊരു പ്രശ്നമല്ല. എം.പി. വീരേന്ദ്രകുമാർ എം.പി എങ്കിൽ ഫണ്ട് റെഡിയെന്ന കൂട്ടച്ചിരിക്കിടയിലുള്ള ആ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.