കോഴിക്കോട്: ഹോണ്ടയുടെ പുതിയ ഷോറൂം നിക്കോയ് ഹോണ്ട പുതിയറ മിനിബൈപാസിൽ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും. ഉച്ചക്ക് 2.30ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒരു രൂപ മാത്രം അടച്ച് തവണവ്യവസ്ഥയിൽ വാഹനങ്ങൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് സ്വർണനാണയം സമ്മാനമായി നൽകും. ഹോണ്ട ഇരുചക്രവാഹനങ്ങളുടെ സ്പെയർ പാർട്സും ലഭ്യമാണ്. വാർത്തസമ്മേളനത്തിൽ നിക്കോയ് ഹോണ്ട ചെയർമാൻ എൻ. അബ്ദുറഹ്മാൻ കോയ, ഡയറക്ടർമാരായ എൻ. നസൽ ഇസ്മയിൽ, എം. ഹൈദർ, ജന. മാനേജർ റെജു ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.