കോഴിക്കോട്: കുംഭാര സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശിപാര്‍ശ പഠനറിപ്പോര്‍ട്ട് സർക്കാറിൽ സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കുംഭാര സമുദായസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കിര്‍ത്താഡ്‌സ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 11ന് ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. മാത്തൂര്‍ കമീഷെൻറ തെറ്റായ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് സമുദായത്തിന് ആനുകൂല്യം നഷ്ടമായത്. 28 വർഷമായി ആനുകൂല്യം നഷ്ടപ്പെട്ടിട്ട്. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വർഷങ്ങളായി പലകാരണങ്ങളാൽ വൈകിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് കെ.എന്‍. ബാബുരാജ്, അജിത് പറമ്പിൽ, ഗോവിന്ദന്‍ ഒളവണ്ണ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.