സ്വിച്ചോൺ കർമം

കൽപറ്റ: എഗൈൻസ്റ്റ് ലഹരി ഷോർട് ഫിലിമി​െൻറ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഷാസ് മീഡിയ അവതരിപ്പിക്കുന്ന ഷോർട് ഫിലിം സംവിധാനം ചെയ്യുന്നത് കെ.പി. ഷാനവാസ് ആണ്. ഷൗക്കത്ത് പഞ്ചലി അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് സെക്രട്ടറി ഷീജ, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സുരേഷ് ചന്ദ്രൻ, ഷാനവാസ് മാനന്തവാടി, സുചിത്ര ശ്രീധർ, മോഹൻ സി. വടകര എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ് ഫിലിപ്പ് മമ്പാട് നടത്തി. സലിം കൽപറ്റ സ്വാഗതവും പി.വി. അനൂപ് നന്ദിയും പറഞ്ഞു FRIWDL2 ഷോർട്ഫിലിം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു ക്വാറി-തോട്ടം മേഖലകളിലെ പ്രതിസന്ധി: സർക്കാർ അടിയന്തരമായി ഇടപെടണം കൽപറ്റ: പൂട്ടിക്കിടക്കുന്ന ക്വാറികളുടെയും പ്രതിസന്ധി നേരിടുന്ന തോട്ടങ്ങളുടെയും കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനങ്ങളെല്ലാം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പരിസ്ഥിതിക്കു ദോഷമില്ലാതെ ചെറുകിട ഖനനങ്ങൾക്കുള്ള അനുവാദം നൽകി നിർമാണ മേഖലയിലേയും ക്വാറി മേഖലയിലേയും തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടി ഉണ്ടാവണം. കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.പി. ആലിക്ക് സ്വീകരണവും നൽകി. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞിമൊയ്തീൻ, വി.എൻ. ലക്ഷമണൻ, സി. ജയപ്രസാദ്, എൻ.സി. കൃഷ്ണകുമാർ, ഗിരീഷ് കൽപറ്റ, ബി. സുരേഷ് ബാബു, ടി.എ. റജി, പി.എൻ. ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.എം. വർഗീസ്, ഉമ്മർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊപ്പരിമല, എ.പി. കുര്യാക്കോസ്, കെ.യു. മാനു, കെ.കെ. രാജേന്ദ്രൻ, ഷൈനി ജോയ്, സാലി റാട്ടക്കൊല്ലി, എസ്. മണി എന്നിവർ സംസാരിച്ചു. FRIWDL3 ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പി.പി. ആലി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.